"നീ എന്താ പ്രണയിക്കാതെ?" ഒരു എട്ടു ദിവസം മുൻപ് മാത്രം കിട്ടിയ പ്രണയിനിയോട് നേരം പുലർന്നപ്പോ മുതൽ ഫോണിൽ സംസാരിച്ച റൂംമേറ്റ് നെ ഒരു പുച്ഛത്തോടെ നോക്കിയപ്പോ കിട്ടിയ മറുപടിയാണിത്. "നീ എന്താ പ്രണയിക്കാതെ?"
എനിക്ക് ഇന്ട്രെസ്റ് ഇല്ല എന്നും പറഞ്ഞ പുതച്ചിരുന്ന പുതപ്പും മാറ്റി കട്ടിലിൽ നിന്ന് ഞാൻ എഴുന്നേറ്റു. നിന്നെ ഒകെ ആര് പ്രേമിക്കാൻ എന്ന അവന്റെ പരിഹാസത്തിനു മറുപടി പറയാൻ നില്കാതെ മുഖം കഴുകാൻ പൈപ്പ് തുറന്ന്. വെള്ളം കൈയിൽ സംഭരിച്ചു ശക്തിയായി മുഖത്തേക്ക് എറിഞ്ഞു. മുന്നിലെ കണ്ണാടിയിൽ കണ്ട എന്റെ മുഖത് എന്നും ഉള്ള ആ ഒരു പ്രസന്നത ഇല്ല എന്ന എനിക്ക് തോന്നി.
അവിടെ നിന്നും നാലോ അഞ്ചോ ചുവടുകൾ മാത്രം വെച്ച് ഫ്ലാറ്റിന്റെ ഹാളിൽ എത്തി. കബോർഡ് ന്റെ വലിയ രണ്ടു പാളികളും മുഴുക്കെ തുറന്നു എല്ലാം മറന്ന് അങ്ങ് നിന്ന്. കുഞ്ഞു കാലം മുതൽ മനസ്സിൽ എവിടെ ഒക്കെയോ കണ്ടിരുന്ന ആ സ്വപ്നനത്തിന്റെ മുൻപിൽ ഒരു അഞ്ചു നിമിഷം നിവർന്ന് നിന്ന്. കഴിഞ്ഞ 7 -8 വര്ഷങ്ങളായി കൈയിൽ കിട്ടിയ കാശിൽ നിന്ന് മിച്ചം വന്നത് കൊണ്ടും, കടം മേടിച്ചതു കൊണ്ടും ഞാൻ സ്വന്തമാക്കിയ എന്റെ പുസ്തകങ്ങൾ. ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് എന്നോട് തന്നെ പറഞ്ഞു. " ആര് പറഞ്ഞു എനിക്ക് പ്രണയം ഇല്ല എന്ന്. എനിക്കും ഉണ്ട് പ്രണയം. നല്ല സുന്ദരമായ കറ കലരാത്ത പ്രണയം ."
നിന്റേതുപോലെ ദ്വന്തർത്ഥം ഉള്ള മനുഷ്യൻ അല്ല എന്റെ പ്രണയം. അല്ല, നിന്റേത് മാത്രമാണോ പ്രണയം. ഈ പോന്ന നാളുകളിൽ ഞാൻ കണ്ടിട്ടുണ്ട് നിന്നിൽ നിന്നും ഒരുപാട് വ്യത്യസ്തമായ പ്രണയം. വരയെ പ്രണയിച്ചവർ, നിറങ്ങളെ പ്രണയിച്ചവർ, നിശബ്ദതയെ പ്രണയിച്ചവർ. എന്റേതും അതുപോലെ ഒരു പ്രണയം ആണെന്ന് മാത്രം. അക്ഷരങ്ങളോടും അത് എഴുതിയവരോടും അത് പ്രിന്റ് ചെയ്യപ്പെട്ട പുസ്‌തകങ്ങളോടും ആരുന്നു എന്റെ പ്രണയം. സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയ നാള് മുതൽക്കേ ഉണ്ടാരുന്ന് .
നിന്റെ പ്രണയത്തിലെ പോലെ വ്യവസ്ഥകളോ, ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത പ്രതീക്ഷകളോ എന്റെ പ്രണയത്തിൽ ഇല്ല. ഇവിടെ എനിക്ക് എന്നും പുതിയ അനുഭൂതി ആരുന്നു. ഒരോ പുസ്തകവും എനിക്ക് ഓരോ അനുഭവം ആരുന്നു. പറഞ്ഞറിയാകാൻ മേലാത്ത അനുഭൂതി. ഒരു ഓട്ടോ പിടിച് പോയാൽ 10 മിനിറ്റ് പോലും എടുക്കാത്ത അത്രയും മാത്രം അടുത്ത കിടക്കുന്നോൻറേം, ഏഴു കടലുകൾക് അപ്പുറം ഏതോ കരയിൽ ഇരിക്കുന്നോൻറേം കൈയിൽ വിരിഞ്ഞ തന്നിഷ്ടങ്ങളെ മത്സരിച്ചു സ്വന്തമാക്കിയതും നിനക്കറിയാത്ത ഒരു പ്രണയം ആരുന്നു .
ഒന്നിനും ചിട്ട ഇല്ലാത്ത എന്റെ ജീവിതത്തിൽ ചിട്ടയോടു കൂടി ഞാൻ ചെയ്‌തിരുന്ന ഒരേ ഒരു കാര്യം ആയിരുന്നു വായന. അടുക്കും ചിട്ടയും ഇല്ല എന്ന എപ്പോളും പരാതീപെട്ടിരുന്ന എന്റെ അമ്മ പറഞ്ഞതു അത്രക്ക് അങ്ങോട്ട് ശെരിയല്ല എന്ന് ചിന്തിച്ചിട്ടുണ്ടാവുക എന്റെ ഷെൽഫ് ലെ ബുക്ക് കണ്ടിട്ടാവും.

കൈയിൽ ഒതുങ്ങാത്ത അത്രേം പണം ചിലവാകുന്ന പുസ്തകത്തിന് വേണ്ടി കൈ നിരയാണതു വരെ കാത്തിരുന്ന്, നിറയുമ്പോ മുൻ പിൻ നോക്കാതെ ഓടി പോയി സ്വാന്തമികയിട്ടുണ്ട്. അപ്പൊ ഉള്ള സുഖം നിനക്കറിയാമോ?
ഞാൻ പ്രണയിച്ചതിനെ പ്രണയിച്ചവരെ കണ്ടുമുട്ടുമ്പോൾ തോന്നുന്ന സന്തോഷം നിനക്കറിയുമോ ?

പല രാത്രികളിലും ഞാൻ എന്റെ പുസ്‌തകങ്ങളോടൊപ്പം രതിയിൽ ഏർപ്പെട്ടിട്ടുണ്ട്. തൊട്ടു അടുത്ത് കിടക്കുന്ന നീ പോലും അറിയാതെ. അവസാനം വാങ്ങിയ പുസ്‌തകങ്ങൾ കൈയിൽ എടുത്ത് തഴുകിയിട്ടുണ്ട് , അതിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ട്, അതിന്റെ ഗന്ധം കൊതി തീരുവോളും ശ്വസിച്ചിട്ടുണ്ട്. ഘോരമായി സംസാരിക്കുന്നതും, എന്തിനും ഏതിനും കൈഊക് കാണിക്കുന്നതും മാത്രം പൗരുഷത്തിന്റെ പ്രതീകമായി കാണുന്ന ഈ സമൂഹത്തിൽ പുസ്തകങ്ങളെ ചുംബിക്കുകയും അതിനെ വരിക്കുകയും ചെയ്ത ഒരു കഴിവല്ലാത്തവൻ എന്ന വിളി വരുവോ എന്ന പേടി ഉള്ളിൽ എവിടെയോ തോന്നിയിരുന്നത് കൊണ്ട് നിങ്ങളുടെ മുൻപിൽ ഒന്നും ചെയ്‌തില്ല എന്ന് മാത്രം.
Comments
Post a Comment