ഏതാണ്ട് ഒരു 7 കൊല്ലം മുൻപാരിക്കും, കോളേജിൽ പടിക്കണ കാലം, ആ ദിവസത്തെ ക്ലാസും കഴ്ഞ്ഞു കോളേജിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റര് അപ്പുറത് ഉള്ള ഒരു സ്ഥലത്തേക്കു ക്ലാസ്സിലെ ഇന്ദുവിനു കൂട്ടു പോയിരുന്നു. അവൾക് ഡ്രൈവിംഗ് ക്ലാസിനു ചേരാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ രജിസ്റ്റർ ചെയ്യണം. അതാണ് ഉദ്ദേശം. തന്നെ പോകാൻ മടി ആയതു കൊണ്ട് കൂട്ടിനു എന്നേം കൂട്ടി.
ഉദേശിച്ചത് പോലെ എല്ലാ പരിപാടികളും ചെയ്ട് തീർത്തു തിരിച്ച വരാനായി ബസ് കത്ത് സ്റ്റോപ്പിൽ നിൽക്കുന്ന സമയം. ഞങ്ങടെ തന്നെ കോളേജിൽ പഠിക്കുന്നതും എന്നാൽ എനിക്ക് അത്രക് അങ്ങു പരിജയം ഇല്ലാത്തതും ആ യ ഒരു പെൺകുട്ടി സ്റ്റോപ്പിലേക്ക് വന്നു.
വന്നവളും അവിടെ നിന്നവളും(എന്റെ സുഹൃത്) തമ്മിൽ കണ്ടപാടെ സംസാരം തുടങ്ങി. നമ്മുടെ ചങ്ങാതിടെ ഹോസ്റ്റൽ മേറ്റ് ആണത്രേ കക്ഷി. ഞാൻ ഒരു അധികാരത്തോടെ വന്നവളെ ഒന്ന് നോക്കി. അടി മുടി. ഒരു മടിയും തോന്നിയില്ല. ഒട്ടും ശങ്കിച്ചുമില്ല.ബസ് വന്നപ്പോൾ എന്റെ സുഹൃത് പോകാൻ ആയി റെഡി ആയി. ഞങ്ങൾ രണ്ട പേരും അതിൽ കയറി. മൂന്നാമത്തെ ആളോട് ചോയ്ച്ചപ്പോ അവൾ വേര് വഴിക് ആണെന്ന് മറുപടി.
പിറ്റേ ദിവസം ആണ് ഇന്ദു എന്നോട് ആ കാര്യം പറഞ്ഞത്, ഞങ്ങൾ പോന്നതിനു ശേഷം ആരോ അന്നയോട് (തലേന്ന് ബസ് സ്റ്റോപ്പിൽ കണ്ട കുട്ടി) എന്തോ അനാവശ്യം പറഞ്ഞെന്ന്.
സംഭവം ചുരുക്കി പറഞ്ഞാൽ, നേരം ഇരുട്ടിയിട്ടും റോഡ് സൈഡിൽ നിന്ന ചെറുപ്പകാരിയെ കണ്ടപ്പോ അപ്പുറത്തെ ഓട്ടോ സ്റ്റാൻഡിലെ ഒരു ചേട്ടന് എന്തോ ഒരു കുളിരു കോരി. പുള്ളി വെച്ചു താമസിപ്പിച്ചില്ല, നേരെ ചെന്ന് കുല തൊഴിൽ ആരംഭിച്ചു. നമ്മുടെ പെട്ടിയിൽ കാണുന്ന പെണ്ണുങ്ങളെക്കാളും കുറച്ച കൂടി മനക്കട്ടി ഉണ്ടാരുന്നോണ്ട് നമ്മുടെ അന്നക്കൊച് ഒരു പത്തടി മാറി അപ്പുറത് നിന്നുരുന്ന പോലീസ് യെജമാനനോട് കാര്യം പറഞ്ഞു. കൊച്ചിന്റെ ഭാഗ്യം എന്ന് പറയാം, പോലീസുകാരൻ " നീ എന്റടി ഈ സമയത് ഇവിടെ" എന്ന് ചോയ്ക്കാതെ, ഓട്ടോക്കാരനെ അടുത്ത വിളിച്ച ഒന്ന് വിരട്ടി. ഓട്ടോക്കാരൻ വിരണ്ടോ വിരണ്ടില്ലെയോ എന്നൊക്കെ അവിടെ നിൽക്കട്ടെ, അവൻ വിരണ്ടപോലെ ഏമാന്റെ മുൻപിൽ നിന്ന് എന്നാണ് അന്നക്കൊച് നടന്നത് വിവരിച്ചപ്പോ പറഞ്ഞത്.
പോലീസ് ഈമാൻ കൂടെ നിക്കുമ്പോൾ തന്നെ ബസ് കയറിയ അന്നക്കൊച് കോളേജിന്റെ തൊട്ട് മുൻപിലുള്ള സ്റ്റോപ്പിൽ ഇറങ്ങി ഹോസ്റ്റലിലേക്ക് നടക്കുമ്പോ വഴിയിൽ നിൽക്കുന്ന ആളെ കണ്ട ഒന്ന് ഞെട്ടി. പത്തു മിനിറ്റ് മുൻപ് മറ്റേ സ്റ്റോപ്പിൽ വെച്ചു കണ്ട അതെ ഓട്ടോക്കാരൻ. ഇത്തവണ അവന്റെ നാവിൽ നിന്നും കുറച്ചുകൂടി സഭ്യമല്ലാത്ത വാക്കുകളാണ് എണ്ണകൊച്ചു കേട്ടത്. ചുറ്റും നോക്കിയപ്പോ വിളിപ്പുറത് ആരേം കാണാതിരുന്ന കൊച്ചു ഒന്ന് പതറി. പുറകിലോട്ട് രണ്ട സ്റ്റെപ് വെച്ച് കണ്ണുമടച്ചു ഒരു ഓട്ടം. നേരെ എടിഎം ന്റെ ഫ്രണ്ടിൽ റാഗിങ്ങ് ഉം ചെയ്‌തിരിക്കണ ചേട്ടന്മാരുടെ മുന്നിലോട്ട്. ചെന്നപാടെ കാര്യംഅങ്ങോട്ട് പറഞ്ഞു.
ചോയ്ക്കാൻ ഇവിടെ ആരും ഇല്ലന്ന് വിചാരിച്ചോ ഇവനൊക്കെ എന്ന സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം നമ്മുടെ ചേട്ടന്മാർ ഓട്ടോചേട്ടനോട് കയറി പിടിച്ചു. വാക്കു തർക്കം കയ്യാങ്കളി ആയി. കൊച്ചു കരഞ്ഞു. ചേട്ടന്മാർ ജയിച്ചു. അടി കണ്ടു മാത്രം ആസ്വദിച്ച മറ്റു ചില ചേട്ടന്മാർ, അടിച്ചു ആസ്വദിച്ചവരുടെ വീരകഥ ഹോസ്റ്റൽ മുഴുവൻ പാടി നടന്നു . കൊച്ചിനോട് ആരോ എന്തോ വേണ്ടാധീനം പറഞ്ഞു എന്ന്എല്ലാരും അറിഞ്ഞു. അറിഞ്ഞവർ അറിയാതൊരെ അറിയിച്ചു.
ഞാൻ പറയാൻ വന്നത് ഇതൊന്നും അല്ല. ഈ സംഭവം കഴിഞ്ഞു പിറ്റേ ദിവസം ഞാൻ നമ്മുടെ ഇന്ദുവിനൊപ്പം കോളേജ് ഗ്രൗണ്ടന്റെ സൈഡ് മതിലിൽ ഇരിക്കുന്ന സമയം. നമ്മുടെ സുഹൃത് പതിവിനു വിപരീതമായി മൂകയായി ഇരിക്കുന്നു. തലേന്നത്തെ സംഭവം കക്ഷിയെ ഒന്ന് പിടിച്ച കുലുക്കിയിട്ടുണ്ട്.
"നമ്മുടെ നാട്ടുകാർ മുഴുവൻ അവസരവാദികളാണ്! തക്കം കിട്ടിയാൽ എന്തും ചെയ്യാൻ മടിക്കാത്തവർ" അവൾ വിദൂരയിലേക്കു നോക്കി കൊണ്ട് പറഞ്ഞു.
"അവനെ പോലെ ഉള്ളവരാണ് ഈ നാടിന്റെ ശാപം" ഞാൻ പറഞ്ഞു.
" അവൻ മാത്രമല്ല. നീ അടക്കമുള്ള ഒരുപാട് ആണുങ്ങൾ ഈ നാടിൻറെ ശാപം ആണ്." അവൾ നോട്ടം മാറാതെ പറഞ്ഞു. അത് കേട്ടപ്പോ ഉള്ളൊന്നു കാളി. അത് തന്നെ ആണോ അവൾ പറയാൻ ഉദേശിച്ചത് അതോ തെറ്റി പോയോ എന്ന് മനസിലാവാതെ അവളെ ഒന്ന് നോക്കി.
" ഇതിൽ ഞാൻ എന്ത് ചെയ്തു?" ഞാൻ ചോതിച്ചു " വെറുതെ എന്തിനാ എല്ലാ ആണുങ്ങളേം അതിൽ പിടിച്ചിടണേ?" അല്പം സൗണ്ട് ഉയർത്തി തന്നെ ചോതിച്ചു.
"നീയും അവളെ ഇന്നലെ നോക്കിയില്ലേ !. അടി മുടി നോക്കിയില്ലേ. ഞാൻ കണ്ടാരുന്നു നീയും അവളെ തുറിച്ചു നോക്കുന്നത്. ആർത്തിയോടെ !."
"വെറുതെ ഓരോന്ന് പറയല്ലേ ഇന്ദു. ചുമ്മാ കാണാൻ കൊള്ളുന്ന പെണ്ണുങ്ങളെ വായി നോക്കും എന്നുള്ളത് നേരാ . എന്ന് കരുതി നമ്മൾ വേണ്ടാതീനം കാണിക്കില്ല."
വായി നോക്കുന്നതും വേണ്ടാതീനമാ. അല്ലാതെ റേപ്പ് ചെയ്യുന്നതും കേറി പിടിക്കുന്നതും മാത്രമാണോ വേണ്ടാതീനം."
ആ നാൾ വരെ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആക്രോശത്തോടെ അവൾ ചോദിച്ചു. ഒരിക്കൽ പോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്ത അവളുടെ കണ്ണുകളിൽ എന്തോ കത്തുന്നത് പോലെ എനിക്ക് തോന്നി. ഞാൻ മറുത്തു പറയുന്നതിന് മുൻപേ അവൾ തുടർന്ന്.
"നിനക്കു തോന്നുന്നത് പോലെ വായി നോക്കാൻ എന്ത് അവകാശമാ നിനക്കു അവളുടെ മേലിൽ ഉള്ളത് ? അവൾക് ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളത് ഇട്ടു നടക്കാൻ അവകാശം ഉണ്ട്. അതിനിടക് കേറി അവളെ ബുധിമുട്ടിക്കുന രീതിയിൽ നോക്കാൻ നിനക്കെന്ത് അവകാശം. ഷാൾ ഒന്ന് മാറിയാൽ, ചുരിദാർ ഒന്ന് പൊങ്ങിയാൽ, ലെഗ്ഗിൻസ് ഇട്ടാൽ.. എല്ലായിടത്തും കാണും തുറിച്ചു നോക്കുന്ന കണ്ണുകൾ. ഞാൻ കണ്ടു. നീ ഇന്നലെ അവളെ നോക്കുന്നെ. നീയും പിടിക്കും അവളെ, തരാം കിട്ടിയാൽ. നിന്റെ ഇപ്പോളത്തെ സോഷ്യൽ സ്റ്റാറ്റസ് കൊണ്ട് നീ അത് ചെയ്യുന്നില്ല എന്ന് മാത്രം. നിന്റെ ഉള്ളിലും ആ ഓട്ടോക്കാരനെ പോലെ ഒരാൾ ഉണ്ട്. തരാം കിട്ടിയാൽ അവളെ കേറി പിടിക്കുന്ന ഒരാൾ."
" ഇതിൽ ഞാൻ എന്ത് ചെയ്തു?" ഞാൻ ചോതിച്ചു " വെറുതെ എന്തിനാ എല്ലാ ആണുങ്ങളേം അതിൽ പിടിച്ചിടണേ?" അല്പം സൗണ്ട് ഉയർത്തി തന്നെ ചോതിച്ചു.
"നീയും അവളെ ഇന്നലെ നോക്കിയില്ലേ !. അടി മുടി നോക്കിയില്ലേ. ഞാൻ കണ്ടാരുന്നു നീയും അവളെ തുറിച്ചു നോക്കുന്നത്. ആർത്തിയോടെ !."
"വെറുതെ ഓരോന്ന് പറയല്ലേ ഇന്ദു. ചുമ്മാ കാണാൻ കൊള്ളുന്ന പെണ്ണുങ്ങളെ വായി നോക്കും എന്നുള്ളത് നേരാ . എന്ന് കരുതി നമ്മൾ വേണ്ടാതീനം കാണിക്കില്ല."
വായി നോക്കുന്നതും വേണ്ടാതീനമാ. അല്ലാതെ റേപ്പ് ചെയ്യുന്നതും കേറി പിടിക്കുന്നതും മാത്രമാണോ വേണ്ടാതീനം."
ആ നാൾ വരെ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആക്രോശത്തോടെ അവൾ ചോദിച്ചു. ഒരിക്കൽ പോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്ത അവളുടെ കണ്ണുകളിൽ എന്തോ കത്തുന്നത് പോലെ എനിക്ക് തോന്നി. ഞാൻ മറുത്തു പറയുന്നതിന് മുൻപേ അവൾ തുടർന്ന്.
"നിനക്കു തോന്നുന്നത് പോലെ വായി നോക്കാൻ എന്ത് അവകാശമാ നിനക്കു അവളുടെ മേലിൽ ഉള്ളത് ? അവൾക് ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളത് ഇട്ടു നടക്കാൻ അവകാശം ഉണ്ട്. അതിനിടക് കേറി അവളെ ബുധിമുട്ടിക്കുന രീതിയിൽ നോക്കാൻ നിനക്കെന്ത് അവകാശം. ഷാൾ ഒന്ന് മാറിയാൽ, ചുരിദാർ ഒന്ന് പൊങ്ങിയാൽ, ലെഗ്ഗിൻസ് ഇട്ടാൽ.. എല്ലായിടത്തും കാണും തുറിച്ചു നോക്കുന്ന കണ്ണുകൾ. ഞാൻ കണ്ടു. നീ ഇന്നലെ അവളെ നോക്കുന്നെ. നീയും പിടിക്കും അവളെ, തരാം കിട്ടിയാൽ. നിന്റെ ഇപ്പോളത്തെ സോഷ്യൽ സ്റ്റാറ്റസ് കൊണ്ട് നീ അത് ചെയ്യുന്നില്ല എന്ന് മാത്രം. നിന്റെ ഉള്ളിലും ആ ഓട്ടോക്കാരനെ പോലെ ഒരാൾ ഉണ്ട്. തരാം കിട്ടിയാൽ അവളെ കേറി പിടിക്കുന്ന ഒരാൾ."
അവൾ അങ്ങനെ എന്തോകെയോ പറഞ്ഞോണ്ടിരുന്ന്. ഇടയ്ക്കു എപ്പോളോ ഞാൻ തിരിച്ചു പറഞ്ഞു തുടങ്ങി. ആ സമയത് അവളോട് എതിർക്കുന്നത് എളുപ്പമല്ലാരുന്നു.എന്തെന്നില്ലാത്ത ഒരു എനർജി അവളിൽ പ്രവർത്തിക്കുന്നേ പോലെ എനിക്ക് തോന്നി. ചിലപ്പോ ഒരുപാട് സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതു കൊണ്ടാവാം. ആർക്കറിയാം. ആ സമയത് എനിക്ക് പക്ഷെ അവളുടെ അഭിപ്രായങ്ങളോട് യോജിക്കാൻ പറ്റിയില്ല. ഞാൻ തിരിച്ചു നടന്നു, എന്റെ ഹോസ്റ്റലിലോട്ട്.
അത്താഴം കഴ്ഞ്ഞു എന്റെ കട്ടിലിൽ കിടന്നപ്പോ എപ്പോളോ ഞാൻ ഇന്ദു പറഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു. അവൾ പറഞ്ഞത് ശെരിയല്ലേ?. വായിനോക്കുന്നത് അത്ര വല്യ തെറ്റല്ലേൽ പിന്നെ എന്ടുകൊണ്ടാ നമ്മൾ നമ്മുടെ പെങ്ങളെ ആരും വായിനോക്കാൻ സമ്മദിക്കാതെ?.
സമൂഹത്തിലെ നിലയും വിലയും പോകും എന്നോർത്തോ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്തോ മാത്രം പെണ്ണുങ്ങളോട് മാന്യതയുടെ മുഗം മൂടി ഇട്ട എത്ര ആൾകാർ ഉണ്ടാവും നമ്മുടെ ചുറ്റുവട്ടത്. തന്റെ ഇമേജ് പോകും എന്ന് ഉള്ളത് കൊണ്ട് മാത്രം മനസ്സിൽ തോന്നിയത് അടക്കി വെച്ചിരിക്കുന്നവർ. മനസ്സിൽ എത്ര തവണ ചോദിച്ചിട്ടുണ്ടാവും ? ആ ഓട്ടോക്കാരൻ ചോയ്ച്ച അതെ ചോദ്യം? അത് മാത്രമോ, കിട്ടാത്ത വിഷമം തീർക്കാൻ കുളിമുറിയിൽ തന്റെ ഭാവനയിൽ പെണ്ണിനെ നിർത്തിയും, കിടത്തിയും, ഇരുത്തിയും ആഗ്രഹം തീർത്തവർ എത്ര ഉണ്ടാവും നമ്മുടെ നാട്ടിൽ. പെണ്ണിനെ അവൾക് പൊള്ളുന്ന രീതിയിൽ തുറിച്ചു നോക്കി കണ്ണുകൊണ്ട് ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റോം വല്യ ക്രൂരത ചെയ്‍തിട്ട്, ഞാൻ മാന്യനാണ് എന്ന് പറയാൻ എന്ത് അവകാശമാ ഉള്ളത്. നാളെ ഈ ലോകത്തു ആ പെണ്ണും അവനും മാത്രം ആയാൽ, തന്റെ ഇമേജ് നഷ്ടപ്പെട്ടാലും കാണാൻ ആരും ഇല്ല എന്നുള്ള ഒരു അവസ്ഥാ വന്നാൽ അവൻ ആ പെണ്ണിനെ പിടിക്കും. ഉറപ്പായിട്ടും പിടിക്കും.
ഇന്ദുവിന്റെ ആ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടാക്കിയ ഒന്നാണ്. എനിക്ക് അവളോട് അന്ന് ദേഷ്യം തോന്നിയില്ല. പ്രേത്യേകിച് ഇമ്പ്രെഷൻ ഉം തോന്നിയില്ല. ഞാൻ എന്റെ മനസ്സിൽ അവൾ പറഞ്ഞതിനെപ്പറ്റി ആലോചിച്ചു. ഒരിക്കൽ പോലും അവൾ പറഞ്ഞത് തെറ്റാണു എന്ന് എനിക്ക് തോന്നിട്ടില്ല. തുടർന്നുള്ള എന്റെ ജീവിതത്തിൽ എനിക്ക് ഒരുപാട് നല്ല തീരുമാനങ്ങൾ എടുക്കാൻ അന്നത്തെ എന്റെ സുഹൃത്തിന്റെ വാക്കുകൾ എന്നെ സഹായിച്ചിട്ടുണ്ട്.
അവള് പറഞ്ഞത് ശെരിയാണ്. നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആണുങ്ങളുടെയും കാഴ്ചപ്പാട് തെറ്റാണു.
ഇവിടെ മാറേണ്ടത് നമ്മുടെ ചിന്തകളാണ്. സൗന്ദര്യം ആസ്വദിക്കാനാണ് എന്നത് ശെരി തന്നെ. പക്ഷെ പെണ്ണിന്റെ ശരീരം സ്കാൻ ചെയ്ടിട്ടവരുത് സൗന്ദര്യ ആസ്വാദനം. ശരീരം പുറത്തു കാണിക്കുന്ന വസ്ത്രങ്ങൾ ഇട്ടാൽ ഞങ്ങൾ നോക്കും എന്ന പറയുന്നവനമാരും ഉണ്ട്. അത് ഒരു അവകാശമായി കാണുന്നവരാണ്. അവരോട് ചോയ്ക്കാനുള്ളത്, വീട്ടിൽ അമ്മയോ പെങ്ങളോ ഉടുക്കുന്ന വസ്ത്രത്തിൽ നിന്നും എന്തേലും കാണാൻ പുറത്തു കിട്ടുന്നോ എന്ന് നോക്കി ഇരിക്കുന്നവരാണോ നിങ്ങൾ. അല്ല എങ്കിൽ അത് പോലെ തന്നെ ആണ് പുറത്തു കാണുന്ന ഓരോ പെണ്ണും. അവരേം ബഹുമാനിക്കാൻ പേടിക്കണം, കാമമില്ലാതെ സ്നേഹിക്കാൻ പേടിക്കണം. എന്നാലേ നമ്മൾ ഒരു ആണാവു.
നിന്നെ മുൻപിൽ നിന്റെ നോട്ടം കാരണം ഒരു പെണ്ണ് അൺകംഫോര്ട്ടബിള് ആയി എങ്കിലോ, നിന്റെ മുൻപിൽ വരുമ്പോ മാത്രം അവൾ അവളുടെ ഷാൾന്റെ പൊസിഷൻ നെ പറ്റിയോ, സ്ലീവ്‌ലെസ് ടോപിനെ പറ്റിയോ ഓവർ ആയി ടെൻഷൻ ആവുന്നടേൽ ഒന്ന് ഓർത്തോ , ഒരു ആണെന്ന നിലക് നീ തോറ്റു പോയി.
-------------------------------------------------------------------------------------------------------------------------
ഇത് എഴുതിയിരുന്ന ഡയറി ഞാൻ ഒരു അഞ്ചു മാസം മുൻപ് ഇന്ദുവിന് കൊടുത്തിരുന്നു. ഇത് എഴുതി കഴിഞ്ഞു ഏതാണ്ട് 4 വർഷങ്ങൾക് ശേഷം. കൊടുക്കുമ്പോൾ അവളെ പറ്റിയുള്ള ഒരു കഥ ഇതിൽ ഉണ്ട് എന്ന പോലും ഞാൻ മറന്ന് പോയിരുന്നു. ഇത് വായിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി കണ്ണുകൾ നിറഞ്ഞു എന്ന് അവൾ പറഞ്ഞു. പ്രിയ സുഹൃത്തേ, ഒരു ആയിരം സ്നേഹ ചുംബനങ്ങൾ.
Comments
Post a Comment